ഇന്ത്യയിലേക്ക് പലവിധ ബഹുമതികള്‍ പല പൗരന്മാരും കൊണ്ടെത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു നോബല്‍ പ്രൈസ് ഇന്ത്യയിലേക്ക് വരാത്തത് എന്ത് കൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയില്‍ മുന്‍പന്തിയില്‍ എത്തിയിട്ടും, ലോകോത്തരമായ ഐഐടികള്‍ ഉണ്ടായിട്ടും ദശകങ്ങളായി ഇന്ത്യയിലേക്ക് ഒരു നോബല്‍ എത്തുന്നില്ല, അത്തരമൊരു ശാസ്ത്രജ്ഞനെ സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിയാത്തത് എന്ത് കൊണ്ടാണ്?
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ ഈ ചോദ്യം ഉയര്‍ന്നപ്പോള്‍ വ്യക്തമായ ഉത്തരവുമായി പ്രമുഖ ശാസ്ത്രജ്ഞ അനുരാധ ലോഹിയ തയ്യാറായിരുന്നു. പ്രമുഖയായ മോളിക്യുളാര്‍ പാരാസൈറ്റോളജിസ്റ്റും, പ്രസിഡന്‍സി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ അനുരാധ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് പണത്തെയാണ്.
ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ രംഗം ശാസ്ത്രജ്ഞര്‍ക്ക് നല്‍കിവരുന്ന പ്രതിഫലം തീരെ കുറവായതാണ് നോബല്‍ സമ്മാനത്തിനുള്ള മത്സരത്തില്‍ ഇന്ത്യക്കാരെ പിന്നിലേക്ക് കൊണ്ടുപോകുന്നതെന്ന് അനുരാധ ലോഹിയ പറയുന്നു. ശാസ്ത്രജ്ഞരെ സംരംഭകരാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. പണത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. ശാസ്ത്ര ഗവേഷണങ്ങള്‍ കൂടുതല്‍ പണം നല്‍കിയാലേ രക്ഷയുള്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ത്യയില്‍ നിന്നുമുള്ള ശാസ്ത്ര ഗവേഷകര്‍ക്ക് നോബല്‍ കിട്ടുന്ന ആ കാലം വിദൂരമല്ലെന്നും, അത് അടുത്ത് തന്നെ സംഭവിക്കുമെന്നും അനുരാധ ലോഹിയ കൂട്ടിച്ചേര്‍ത്തു.