Wednesday September 23rd, 2020 - 6:56:pm

ബിരിയാണിയുടെ വിലയെച്ചൊല്ലി തര്‍ക്കം; ഹോട്ടലുടമയെ വെടിവെച്ചു കൊന്നു

akhila
ബിരിയാണിയുടെ വിലയെച്ചൊല്ലി തര്‍ക്കം; ഹോട്ടലുടമയെ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടലുടമയെ വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് സംഭവം. ഒരു ബിരിയാണിക്ക് 190 രൂപ ഈടാക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിരിയാണി കഴിച്ച നാലംഗ സംഘത്തിനോട് ഒരു ബിരിയാണിക്ക് 190 രൂപയാണെന്നറിയിച്ചപ്പോളാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് ഹോട്ടലുടമയായ സഞ്ജയുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു.

വെടിയേറ്റ ഉടമ സഞ്ജയ് മോട്ടലാലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യ പ്രതി മുഹമ്മദ് ഫറോസിനെ അറസ്റ്റ് ചെയ്തു. രാജ, മോഗ്രി, സല്‍മാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Read more topics: biriyani, food price, owner, murder
English summary
bengal biryani shop owner killed for demanding rs 190 a plate
topbanner

More News from this section

Subscribe by Email