Wednesday December 11th, 2019 - 3:54:am
topbanner

ആള്‍ക്കൂട്ട മര്‍ദ്ദന കേസുകള്‍ പലതും വ്യാജം; മുഖ്താര്‍ അബ്ബാസ് നഖ്‍വി

RA
ആള്‍ക്കൂട്ട മര്‍ദ്ദന കേസുകള്‍ പലതും വ്യാജം;  മുഖ്താര്‍ അബ്ബാസ് നഖ്‍വി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട മര്‍ദന കേസുകളില്‍ പലതും വ്യാജമാണെന്ന്  ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി. തുടരെയുണ്ടാക്കുന്ന ആള്‍ക്കൂട്ട മര്‍ദനങ്ങളെക്കുറിച്ച്‌ അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോടായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.പ്രസ്താവന വിവാദമായതോടെ മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സുര്‍ജ്ജേവാല രംഗത്തെത്തി.  

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി എന്താണ് നടക്കുന്നതെന്ന് നഖ്‍വിക്ക് അറിയുമോ എന്നദ്ദേഹം ചോദിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം ന്യൂനപക്ഷത്തിനും ദളിത് വിഭാഗത്തിനും എതിരെയുണ്ടായ ആക്രമണങ്ങളില്‍ 43 ശതമാനം കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നാണ്.

 ആള്‍ക്കൂട്ട ആക്രണങ്ങളും ഇതിലുള്‍പ്പെടുന്നു. 2016 നും 2019 നും ഇടയില്‍ ന്യൂനപക്ഷ വിഭാഗത്തിനും ദളിത് വിഭാഗത്തിനും എതിരെയുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച് 2008 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 869 കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ്.

ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിക്ക് മുഖ്യമല്ല .പകരം കുറ്റവാളികളെ സംരക്ഷിക്കാനാണ് ഭരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
beat case abbas nakhvi response
topbanner

More News from this section

Subscribe by Email