Thursday August 6th, 2020 - 11:59:pm

പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിച്ചാല്‍ ഇന്ത്യ നീരജ് ചോപ്രയെ പോലെയാകുമെന്ന് സൈനീക മേധാവി

suji
പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിച്ചാല്‍ ഇന്ത്യ നീരജ് ചോപ്രയെ പോലെയാകുമെന്ന് സൈനീക മേധാവി

അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യ സൗഹൃദ പൂര്‍വം പെരുമാറാന്‍ തയ്യാറാണെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഡല്‍ഹിയില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അനുമോദിക്കാന്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്താന്‍ അവസാനിപ്പിക്കുകയാണെങ്കില്‍ ഇന്ത്യന്‍ പട്ടാളം അവരോട് നീരജ് ചോപ്രയെ പോലെ പെരുമാറുമെന്ന് റാവത്ത് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ താരമാണ് നീരജ് ചോപ്ര. ഇതേ ഇനത്തില്‍ വെങ്കലം നേടിയ പാക് താരത്തിന് മെഡല്‍ സ്വീകരിക്കാനായി വിക്ടറി സ്റ്റാന്റില്‍ നിന്ന സമയത്ത് നീരജ് ഹസ്തദാനം ചെയ്തിരുന്നു. നീരജിന്റെ പെരുമാറ്റം സോഷ്യല്‍മീഡിയകളില്‍ പ്രശംസ പിടിച്ചുപറ്റി. അര്‍ഷാദ് നദീമായിരുന്നു പാകിസ്താന് വേണ്ടി വെങ്കലം നേടിയത്.

നീരജിന്റെ ആ ഹസ്ത ദാനത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു റാവത്തിന്റെ മറുപടി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ അഭിനന്ദിക്കാനായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു റാവത്ത്.
കശ്മീരിലെ സ്ഥിതിഗതികള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017 ലും 2018 ലും മെച്ചപ്പെട്ടിട്ടുണ്ട്. അവര്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ നമ്മള്‍ നീരജ് ചോപ്രയെ പോലെ പെരുമാറുമെന്നും റാവത്ത് പറഞ്ഞു .

 

Read more topics: neeraj chopra, pakistan,bipin rawat
English summary
be like neeraj chopra if pakistan makes the first move to stop terrorism
topbanner

More News from this section

Subscribe by Email