Sunday July 12th, 2020 - 3:31:am

റിപ്പബ്ലിക് പരേഡ് കാണാന്‍ എത്തുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

Anusha unni
റിപ്പബ്ലിക് പരേഡ് കാണാന്‍ എത്തുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : റിപ്പബ്ലിക് പരേഡ് കാണാന്‍ വരുന്നവരോട് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. പരേഡ് നടക്കുന്ന സ്ഥലത്തെ പ്രതിഷേധങ്ങള്‍ തടയാനാണ് കറുത്ത വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കറുത്ത തൊപ്പി, ഷാള്‍ തുടങ്ങിയവയും ധരിക്കാൻ പാടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരേഡ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്ന് നീങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന സമയത്ത് പ്രതിഷേധങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏ‌ര്‍പ്പെടുത്തുന്നത്.

ഒമ്പത് മണിക്ക് രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ ആരംഭിച്ചു. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥി ആയി എത്തുന്നത്. തൊണ്ണൂറു മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രിയാണ് നയിക്കുന്നത്.

Read more topics: newdelhi,republic parade
English summary
banned black clothing for visit republic parade
topbanner

More News from this section

Subscribe by Email