Wednesday November 13th, 2019 - 3:48:pm
topbanner

ചൊവ്വാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

NewsDesk
 ചൊവ്വാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തിന് എതിരെ അടുത്ത ചൊവ്വാഴ്ച രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ട്രെയ്ഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ട്രെയ്ഡ് യൂണിയനുകള്‍ അറിയിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ എന്നിവയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എഐടിയുസി പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിവിധ ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: bank strike, on Tuesday,
English summary
bank strike on Tuesday
topbanner

More News from this section

Subscribe by Email