ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്നും ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാം. മാര്‍ച്ച് 13വരെയാണ് ഈ പരിധി. അതുകഴിഞ്ഞാല്‍ മുഴുവന്‍ നിയന്ത്രണവും നീക്കം ചെയ്യും. ഇതുവരെ ആഴ്ചയില്‍ 24000 രൂപയാണ് പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ 1000, 500 രൂപ നോട്ടുകളുടെ അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് നോട്ട് പ്രതിസന്ധി ഉടലെടുത്തത്. നിരോധനം ഏര്‍പ്പെടുത്തി നാലുമാസത്തിനടുത്താകുമ്പോള് സാമ്പത്തിക പ്രതിസന്ധി ഏറെ കുറെ പരിഹരിച്ച് ജനജീവിതം സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു.