Saturday September 19th, 2020 - 7:27:am

രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ആക്കുന്ന കാര്യം പരിഗണനയില്‍

RA
രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ആക്കുന്ന കാര്യം പരിഗണനയില്‍

രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചു ദിവസത്തേക്ക് മാത്രമാക്കുന്ന കാര്യം അഖിലേന്ത്യ ബാങ്കേഴ്‌സ് സമിതിയുടെ പരിഗണനയിൽ. നിലവില്‍ എസ്ബിഐ ഉള്‍പ്പടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണുള്ളത്. എടിഎമ്മും ഇ-ട്രാന്‍സ്ഫര്‍ പോലുള്ള സംവിധാനങ്ങള്‍ രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ അഞ്ചു ദിസവം മാത്രമായി പ്രവൃത്തി ദിവസം ചുരുക്കുന്നതില്‍ തടസ്സമുണ്ടാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാത്രമല്ല വിദേശങ്ങളിലും അന്താരാഷ്ട്ര തലത്തിലും ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമാണ്. വിദേശവ്യാപാര മേഖലയും ശനിയും ഞായറും പ്രവൃത്തിക്കുന്നില്ല. ഇതെല്ലാം ഇന്ത്യയിലെ ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ചു ദിവസമാക്കുന്നതില്‍ അനുകൂലമാണെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഈ നിലപാടിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

Read more topics: bank, fivedays, working
English summary
bank fivedays working
topbanner

More News from this section

Subscribe by Email