ന്യൂഡല്‍ഹി: പത്ത് ലക്ഷത്തിലേറെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ളവ ആദായനികുതി വകുപ്പിനെ അറിയിക്കാന്‍ നിര്‍ദേശം. കറണ്ട് അക്കൗണ്ടും ദീര്‍ഘകാല നിക്ഷേപങ്ങളും ഒഴിയെയുള്ളവയുടെ വിവരങ്ങളാണ് അറിയിക്കേണ്ടത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇത്തരത്തില്‍ 2017 ജൂലായ് 14 ന് ലഭ്യമായ കണക്ക് പ്രകാരം പത്ത് ലക്ഷമോ അധിലധികമോ നിക്ഷേപമുള്ളത് 36,06,269 ബാങ്ക് അക്കൗണ്ടുകളിലാണെന്ന് കേന്ദ്ര സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചു. എന്നാല്‍, ഈ അക്കൗണ്ടുകളില്‍ ഏത് കാലയളവിലാണ് തുക നിക്ഷേപിച്ചതെന്ന് വ്യക്തമല്ല.