Monday August 10th, 2020 - 2:46:pm

പൊ​തു നി​ര​ത്തി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചാ​ല്‍ ഇനി പിടിവീഴും

Anusha unni
പൊ​തു നി​ര​ത്തി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചാ​ല്‍ ഇനി പിടിവീഴും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു നഗര പരിധിയിലെത്തിയാൽ ഇനി തോന്നുന്നയിടത്തു മൂത്രമൊഴിക്കാമെന്ന് കരുതേണ്ട. വ​ഴി​യ​രി​കി​ല്‍ മൂ​ത്ര​മൊ​ഴി​ച്ചാ​ല്‍ ക​ണ്ണാ​ടി ​വ​ഴി നാ​ട്ടു​കാ​ര്‍ കാണുകയാണ് ഉണ്ടാകുക. ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കാ​ന്‍ സി​.സി​.ടി​.വി കാ​മ​റ​ക​ളും ഉ​ണ്ടാ​കും. ബം​ഗ​ളു​രു​വി​നെ ശു​ചി​ത്വ ന​ഗ​ര​മാ​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ പദ്ധതിയുടെ ഭാഗമായാണ് ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇ​തി​നായി ന​ഗ​ര​ത്തി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​ഞ്ച് വ​ലി​യ ക​ണ്ണാ​ടി​ക​ള്‍ ഇ​തി​നൊ​ട​കം നഗരസഭ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. കെ​.ആ​ര്‍ മാ​ര്‍​ക്ക​റ്റ്, ഇ​ന്ദി​രാ​ന​ഗ​ര്‍, കോ​റ​മം​ഗ​ള, ച​ര്‍​ച്ച്‌ സ്ട്രീ​റ്റ് തു​ട​ങ്ങി നഗരത്തിലെ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇപ്പോള്‍ ക​ണ്ണാ​ടി​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു നി​ര​ത്തി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താന്‍ ലക്ഷ്യമിട്ടാണ് നഗരസഭയുടെ ഈ പുതിയ നീക്കം.

Read more topics: bangaluru, bangaluru corporation
English summary
bangaluru corporation new project
topbanner

More News from this section

Subscribe by Email