Friday October 22nd, 2021 - 10:01:am

ബാബറി മസ്ജിദ് ഗൂഢാലോചന കേസ്: കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കില്ലന്ന് ഉമാഭാരതി

suvitha
ബാബറി മസ്ജിദ് ഗൂഢാലോചന കേസ്: കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കില്ലന്ന് ഉമാഭാരതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് കേന്ദ്ര ജലവിഭവവകുപ്പ് മ്ര്രന്തി ഉമാഭാരതി. ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ ഉമാഭാരതി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടാനും ജയിലില്‍ പോകാനും തയ്യാറാണെന്ന് ഉമാഭാരതി പറഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിംഗ് എന്നീ നേതാക്കള്‍ ബാബറി മസ്ജിദ് പൊളിച്ചതിന്റെ ഗൂഢാലോചന കേസില്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സിബിഐയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചത്.

ഇതോടെ ഇവര്‍ ഗൂഢാലോചന കേസില്‍ പ്രതികളാകും. കല്യാണ്‍ സിംഗ് ഗവര്‍ണര്‍ സ്ഥാനം ഒഴിയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആ സ്ഥാനം വഹിക്കുന്നതിനാല്‍ അദ്ദേഹത്തെ വിചാരണ നേരിടുന്നതില്‍നിന്ന് തല്‍ക്കാലം കോടതി ഒഴിവാക്കി.

English summary
Babri Masjid demolition conspiracy case: Uma barathi does not resigned
topbanner

More News from this section

Subscribe by Email