Saturday October 19th, 2019 - 10:40:am
topbanner

കോണ്‍ഗ്രസ് തോറ്റതിന് കാരണം രാഹുല്‍ യോഗ അഭ്യസിക്കാത്തതിനാലെന്ന് ബാബാ രാംദേവ്

suji
കോണ്‍ഗ്രസ് തോറ്റതിന് കാരണം രാഹുല്‍ യോഗ അഭ്യസിക്കാത്തതിനാലെന്ന് ബാബാ രാംദേവ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടത് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗ അഭ്യസിക്കാത്തതിനാലെന്ന് യോഗ ഗുരു ബാബ രാംദേവ്. ആരാണോ യോഗ ചെയ്യുന്നത് അവര്‍ക്ക് അച്ഛേ ദിന്‍ വരുമെന്നും ബാബ രാംദേവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രിമാരായ നെഹ്‌റുവും ഇന്ദിരയും യോഗ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ പിന്‍ഗാമിയായ രാഹുല്‍ ഗാന്ധി യോഗ ചെയ്യുന്നില്ല. ഇതുകാരണമാണ് രാഹുല്‍ നയിക്കുന്ന രാഷ്ട്രീയം പരാജയപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം കഴിഞ്ഞ വര്‍ഷം രാഹുലിനെയും സോണിയാ ഗാന്ധിയെയും പ്രകീര്‍ത്തിച്ച് ബാബ രാംദേവ് രംഗത്തെത്തിയിരുന്നു. എല്ലാ ദിവസവും രാഹുലും സോണിയയും യോഗ അഭ്യസിക്കുമെന്നും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ഇതാണിപ്പോള്‍ മാറ്റി പറഞ്ഞിരിക്കുന്നത്.

 

Read more topics: baba ramdev, rahul, yoga
English summary
baba ramdev says rahul failure because rahul does not do yoga
topbanner

More News from this section

Subscribe by Email