Monday August 10th, 2020 - 2:20:pm

നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അവബോധം ഉണ്ടാകാന്‍ തന്നെപ്പോലുള്ള ആളുകളെ ദീപിക ഉപദേശകനാക്കണം : ബാബാ രാംദേവ്

Anusha unni
നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അവബോധം ഉണ്ടാകാന്‍ തന്നെപ്പോലുള്ള ആളുകളെ ദീപിക ഉപദേശകനാക്കണം : ബാബാ രാംദേവ്

ന്യൂഡൽഹി : ജെഎന്‍യു ക്യാമ്പസില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എത്തിയതിന് പിന്നാലെ ദീപികയെ പരിഹസിച്ച്‌ യോഗ ഗുരു ബാബാ രാംദേവ്. അഭിനേതാവെന്ന നിലയില്‍ ദിപീകയുടെ കഴിവ് വ്യത്യസ്തമാണ് എന്നാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദീപിക രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അറിയണമെന്ന് ബാബാ രാംദേവ് വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അവബോധം ഉണ്ടാകാന്‍ തന്നെപ്പോലുള്ള ആളുകളെ ദീപിക ഉപദേശകനാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ മുഖം കളങ്കപ്പെടുത്തുന്നു. രണ്ട് കോടിയോളം ജനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവരാണ്.

ഇന്ത്യയില്‍ അനധികൃതമായി താമസിക്കാന്‍ ഒരാളെപ്പോലും അനുവദിക്കില്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നവര്‍ ബദല്‍ സംവിധാനങ്ങള്‍ മുന്നോട്ട് വെക്കാന്‍ കൂടി തയ്യാറാകണമെന്നും ബാബാ രാംദേവ് പറഞ്ഞു.

English summary
baba ramdev against deepika padukone
topbanner

More News from this section

Subscribe by Email