Sunday December 8th, 2019 - 2:39:am
topbanner

ആയുഷ്മാന്‍ പദ്ധതി പരാജയമെന്ന് റിപ്പോര്‍ട്ട്

suji
ആയുഷ്മാന്‍ പദ്ധതി പരാജയമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 10 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് അ!ഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ ലഭിക്കുകയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍,? ഈ പദ്ധതിയിലൂടെ രാജ്യത്തുള്ള പകുതിയോളം പേര്‍ക്കും ആനുകൂല്യം ലഭിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സമ്പന്നരെ ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പദ്ധതി. എന്നാല്‍,? ഇതിനെയൊക്കെ പിന്തള്ളിക്കൊണ്ടാണ് നീതി ആയോഗിന്റെ ആരോഗ്യ മാര്‍ഗരേഖ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രീമിയമായി 200- 300 രൂപ ഈടാക്കുന്നതില്‍ തടസമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ പറഞ്ഞു.ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മാര്‍ഗരേഖ പ്രകാശനം.

ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു. മറ്റുസംസ്ഥാനങ്ങള്‍ ഈ ചികിത്സാപദ്ധതിയില്‍ ചേര്‍ന്നപ്പോള്‍ കേരള സര്‍ക്കാര്‍ മാറിനിന്നെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.എന്നാല്‍, കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി എന്ന പേരില്‍ ആയുഷ്മാന്‍ ഭാരത് ഏപ്രില്‍ ഒന്നിന് കേരളത്തില്‍ നടപ്പാക്കിത്തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചിരുന്നു

 

English summary
ayushman bharat project failure
topbanner

More News from this section

Subscribe by Email