അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നു. മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാദം പൂര്‍ത്തിയായ കേസില്‍ ഇത്തരമൊരു നടപടി അസാധാരണമാണ്. മഥുര,കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകള്‍ ഉപേക്ഷിച്ചാല്‍ തര്‍ക്കഭൂമി വിട്ടു നല്‍കാം എന്ന് സുന്നി വഖഫ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ കോടതി വിധിയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താമെന്നും ഇതിനു തടസമില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി അതേസമയം സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. ഉപാധികളോടെ തര്‍ക്ക ഭമി വിട്ടുനല്‍കുന്നതിന് സമ്മതമാണെന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.അയോധ്യയില്‍ മറ്റൊരു പള്ളി നിര്‍മ്മിച്ചു നല്‍കുക അയോധ്യയില്‍ തന്നെ 22 പള്ളികള്‍ പുതുക്കി നിര്‍മ്മിക്കുക, കാശിയും മഥുരയും ഉള്‍പ്പടെ മറ്റെല്ലാ സ്ഥലങ്ങളിലേയും പള്ളികള്‍ക്ക് മേലുള്ള അവകാശവാദം ഹിന്ദുസംഘടനകള്‍ ഉപേക്ഷിക്കുക. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കുക. ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ തര്‍ക്കഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിന് ഭൂമി വിട്ടു നല്കാന് വഖഫ് ബോര്‍ഡ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്.അയോധ്യ തര്‍ക്കത്തില്‍ കക്ഷികളായ ചില ഹിന്ദു സംഘടനകള്‍ ഇതിനോട് യോജിക്കാന്‍ തയ്യാറായെങ്കിലും വിശ്വഹിന്ദു പരിഷത്ത് പിന്തുണയുള്ള രാമജന്മഭൂമി ന്യാസ് ഉപാധികള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.ശ്രീശ്രീ രവിശങ്കറാണ് മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയത്.