Friday August 7th, 2020 - 1:33:am

  അ​യോ​ധ്യ ഡ്യൂ​ട്ടി​ക്കി​ടെ വാ​ട്സ്‌ആ​പ്പ്‌ ചാ​റ്റിം​ഗ് നടത്തിയ അ​ഞ്ചു പോ​ലീ​സു​കാ​ര്‍ക്ക് സ​സ്പെ​ന്‍​ഷന്‍

RA
   അ​യോ​ധ്യ ഡ്യൂ​ട്ടി​ക്കി​ടെ വാ​ട്സ്‌ആ​പ്പ്‌ ചാ​റ്റിം​ഗ് നടത്തിയ അ​ഞ്ചു പോ​ലീ​സു​കാ​ര്‍ക്ക് സ​സ്പെ​ന്‍​ഷന്‍

ജ​ബ​ല്‍​പു​ര്‍: അ​യോ​ധ്യ കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ര്‍​ക്കു സ​സ്പെ​ന്‍​ഷ​ന്‍. ഡ്യൂ​ട്ടി​ക്കി​ടെ വാ​ട്സ്‌ആ​പ്പി​ല്‍ ചാ​റ്റ് ചെ​യ്ത​തി​നാ​ണ് അ​ഞ്ചു പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​രി​ലാ​ണു സം​ഭ​വം. സം​ഘ​ര്‍​ഷ ബാ​ധി​ത മേ​ല​ക​ളി​ലാ​ണ് ഈ ​പോ​ലീ​സു​കാ​രെ ജോ​ലി​ക്കു നി​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ജ​ബ​ല്‍​പു​ര്‍ എ​സ്പി ഈ ​മേ​ഖ​ല​ക​ളി​ല്‍ അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പോ​ലീ​സു​കാ​ര്‍ വാ​ട്സ്‌ആ​പ്പി​ല്‍ ചാ​റ്റ് ചെ​യ്യു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

ഇ​വ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത് ശ​നി​യാ​ഴ്ച വൈ​കി​ട്ട് ത​ന്നെ ഉ​ത്ത​ര​വി​റ​ങ്ങി. അ​യോ​ധ്യ വി​ധി ക​ണ​ക്കി​ലെ​ടു​ത്ത് 2500 പോ​ലീ​സു​കാ​രെ​യാ​ണ് ജ​ബ​ല്‍​പൂ​രി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ചി​രു​ന്ന​ത്.

English summary
ayodhya case five police suspension
topbanner

More News from this section

Subscribe by Email