Friday September 20th, 2019 - 10:16:pm
topbanner
Breaking News
jeevanam

സൈനീകനായ മൂത്തമകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ; മറ്റ് രണ്ട് മക്കളേയും രാജ്യം കാക്കാനയച്ച് അമ്മ

suji
സൈനീകനായ മൂത്തമകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ; മറ്റ് രണ്ട് മക്കളേയും രാജ്യം കാക്കാനയച്ച് അമ്മ

പുല്‍വാമയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ രണ്ട് സഹോദരങ്ങളും സൈന്യത്തിന്റെ ഭാഗമായി. 23കാരനായ മുഹമ്മദ് താരിഖ്, 21കാരനായ മുഹമ്മദ് ഷാബിര്‍ എന്നിവരാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം രജൗരിയില്‍ നടന്ന ചടങ്ങിലൂടെയാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ പുതിയ ബാച്ചിലേക്ക് സഹോദരങ്ങള്‍ ഭാഗമായത്. പഞ്ചാബ് റെജിമെന്റിന്റെ ഭാഗമായി കൂടുതല്‍ പരിശീലനങ്ങളിലേക്ക് പുതിയ ബാച്ച് പ്രവേശിച്ചിരിക്കുകയാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച ജേഷ്ഠന്റെ പാത തങ്ങള്‍ പിന്തുടരുകയാണെന്നും, രാജ്യം കാക്കുന്നതിനായി ജീവന്‍ നല്‍കാനും മടികാട്ടില്ലെന്നും ഔറംഗസേബിന്റെ സഹോദരങ്ങള്‍ പ്രതികരിച്ചു.

മൂത്തമകന്‍ രാജ്യത്തിനായി വീരമൃത്യു വരിച്ച് കുടുംബത്തിന് നഷ്ടമായപ്പോഴും ഇളയ സഹോദരങ്ങളെ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുന്നതില്‍ കുടുംബം അഭിമാനിക്കുകയാണ് ചെയ്തത്. മക്കളെ രാജ്യസ്‌നേഹത്തിനായി വിട്ടുനല്‍കുന്നതില്‍ മാതാവ് രാജാബീഗത്തിനും പിതാവ് മുന്‍സൈനികന്‍ കൂടിയായ ഹനീഫിനും സമ്മതമായിരുന്നു.
''നാട്ടിലേക്ക് മടങ്ങവേ മകനായ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി ഭീരുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു, സൈന്യത്തില്‍ ചേര്‍ന്ന രണ്ടു മക്കളും അവരുടെ ജേഷ്ടന്റെ കൊലപാതകത്തിന് തീവ്രവാദികളോട് പകരം ചോദിക്കുമെന്നും പിതാവ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. സൈന്യത്തില്‍ നിന്നും വിരമിച്ചശേഷം ബിജെപിയില്‍ ചേര്‍ന്ന ഹനീഫ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പങ്കെടുത്ത റാലികളിലടക്കം സജീവമായിരുന്നു.

 

Viral News

Read more topics: aurengaseb brothers,army
English summary
aurengaseb brothers joined in army
topbanner

More News from this section

Subscribe by Email