Friday August 23rd, 2019 - 1:41:am
topbanner
topbanner

ബിജെപി വീണ്ടും അധികാരമേറിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാന്‍ ആക്കുമെന്ന പരാമര്‍ശം ; തരൂരിന് കല്‍ക്കട്ട ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്

suji
ബിജെപി വീണ്ടും അധികാരമേറിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാന്‍ ആക്കുമെന്ന പരാമര്‍ശം ; തരൂരിന് കല്‍ക്കട്ട ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്

തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഇന്ത്യയെ അവര്‍ ഹിന്ദു പാകിസ്ഥാന്‍ ആക്കി മാറ്റുമെന്ന പരാമര്‍ശത്തിന് കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കല്‍ക്കത്ത കോടതിയുടെ അറസ്റ്റ് വാറണ്ട്. തരൂരിന്റെ പരാമര്‍ശത്തിനെതിരെ അഭിഭാഷകനായ സൂമീത് ചൗധരി മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി കേസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാറണ്ട്.

സംഭവത്തില്‍ കോടതിയില്‍ ഹാജരാകാന്‍ തരൂരിനോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു തരൂരിന്റെ നിലപാട്. 2019ല്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അവര്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ 'ഹിന്ദു പാകിസ്ഥാന്‍' ആക്കി മാറ്റുമെന്നുമായിരുന്നു തരൂര്‍ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ പ്രസ്താവന.

'' അവര്‍ ഇന്ത്യ ഇന്നത്തെ പോലെ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും.ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും ഭരണഘടന എഴുതപ്പെടുക. ന്യൂനപക്ഷങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത് എന്നും തരൂര്‍ പറഞ്ഞിരുന്നു.

 

Read more topics: arrest warrant, shasi tharoor
English summary
arrest warrant against shasi tharoor
topbanner

More News from this section

Subscribe by Email