Friday February 28th, 2020 - 1:57:pm
topbanner

കശ്മീരില്‍ വീരമൃത്യുവരിച്ച സൈനീകന്‍ മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സൈന്യം

suji
കശ്മീരില്‍ വീരമൃത്യുവരിച്ച സൈനീകന്‍ മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സൈന്യം

കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനീകന്‍ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കരസേന.
ലാന്‍സ് നായിക് സന്ദീപ് സിങ് ആണ് നിയന്ത്രണ രേഖയ്ക്ക് സമീപം താങ്ധര്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ വെടിയേറ്റ് മരിച്ചത്. മിന്നലാക്രമണം നടത്തിയ സംഘത്തില്‍ അദ്ദേഹം ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

താങ്ധര്‍ സെക്ടറില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ആക്രമണത്തിനിടെ വെടിയേറ്റ സന്ദീപ് സിങിന് ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കുകയും പിന്നീട് സൈനീക ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ മുറിവ് ആഴത്തിലുള്ളത് ആയതിനാല്‍ രക്ഷപ്പെടുത്താനായില്ല.

ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സന്ദജീപ് സിങ്ങിന്റെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് കൈമാറി. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം പിന്നീട് സംസ്‌കരിക്കും.

Read more topics: army,surgical strikes, soldier
English summary
army denies slain soldier took part in surgical strikes
topbanner

More News from this section

Subscribe by Email