Wednesday May 12th, 2021 - 11:38:pm

യുപിയില്‍ വീണ്ടും ക്രൂരത ; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി

suji
യുപിയില്‍ വീണ്ടും ക്രൂരത ; പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി

ഉത്തര്‍ പ്രദേശിലെ ഫത്തേപുര്‍ ജില്ലയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

18 വയസ്സുള്ള പെണ്‍കുട്ടിയെ തീക്കൊളുത്തിയത് ബന്ധുവാണെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികമായി അക്രമിച്ച വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് തീക്കൊളുത്തിയതെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

പെണ്‍കുട്ടിയെ കാണ്‍പുരിലെ ലാലാ ലജ്പത് റായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

 

 

Read more topics: rape case,up
English summary
another rape case from up
topbanner

More News from this section

Subscribe by Email