Wednesday November 13th, 2019 - 3:16:pm
topbanner

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് അണ്ണാ ഹസാരെ

JB
സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് അണ്ണാ ഹസാരെ

ഹിന്ദുമഹാസഭാ നേതാവ് വി ഡി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് അണ്ണാ ഹസാരെ. സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നുണ്ട്. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളെയും ഹസാരെ എതിര്‍ത്തു. .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'സവര്‍ക്കര്‍ ജയിലിലായിരുന്നു. വലിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട്. എല്ലാം രാജ്യത്തിന് വേണ്ടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ശരിയോ തെറ്റോ എന്ന് പരിശോധിക്കരുത്. രാഷ്ട്രീയക്കാര്‍ക്ക് പരസ്പരം വെറുപ്പാണ്. രാജ്യത്തിനായി പ്രവര്‍ത്തിച്ചയാള്‍ക്ക് ഭാരത രത്‌ന നല്‍കുന്നതില്‍ എന്താണ് തെറ്റ്?' ഹസാരെ ചോദിച്ചു.

മഹാരാഷ്ട്ര ബിജെപിയാണ് വി ഡി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ പുറത്തിറക്കിയ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ സവര്‍ക്കര്‍ അനുകൂല പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തുവന്നിരുന്നു. സവര്‍ക്കറുടെ സംസ്‌കാരം കാരണമാണ് ദേശീയത രാഷ്ട്രപുരോഗതിയുടെ അടിസ്ഥാനമായത്. ആരെക്കെയാണോ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ എതിര്‍ത്തത് , അവര്‍ തന്നെ സവര്‍ക്കറെയും അധിക്ഷേപിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.

അതേസമയം സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന ബിജെപിയുടെ ആവശ്യത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്തുവന്നു. മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായ് ഗോഡ്‌സെക്കാണ് ഭാരത രത്‌ന നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, എഐഎംഐഎം അസദുദ്ദിന്‍ ഒവൈസി തുടങ്ങിയവര്‍ വിമര്‍ശിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം സവര്‍ക്കറെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ് രംഗത്തുവന്നിരുന്നു.

 

Read more topics: anna hasara, support savarkar,
English summary
anna hasara support savarkar
topbanner

More News from this section

Subscribe by Email