Saturday April 11th, 2020 - 12:10:am
topbanner

ഗാ​ന്ധി വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടില്ലെന്ന് ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ

RA
ഗാ​ന്ധി വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടില്ലെന്ന് ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ

ബെംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ. പ്രസംഗത്തിനിടയില്‍ മഹാത്മാഗാന്ധിയുടെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ അനന്തകുമാര്‍ മാധ്യമങ്ങളില്‍ വന്നത് നുണയാണെന്നും ആരോപിച്ചു. അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ന്നു. പ്ര​സം​ഗ​ത്തി​ല്‍ എ​വി​ടെ​യും ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ചോ നെ​ഹ്റു​വി​നെ​ക്കു​റി​ച്ചോ, സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​ക്കു​റി​ച്ചോ ഒ​ന്നും ഒ​രു വാ​ക്കു പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല- ഹെ​ഗ്ഡെ പ​റ​ഞ്ഞു. താ​ന്‍ പ​റ​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ള്‍ വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ, ഹെ​ഗ്ഡെ​യു​ടെ പ​രാ​മ​ര്‍​ശം വ​ലി​യ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. ബ്രി​ട്ടീ​ഷു​കാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് സ്വാ​ത​ന്ത്ര്യ സ​മ​രം മു​ഴു​വ​ന്‍ അ​ര​ങ്ങേ​റി​യ​ത്. നി​രാ​ശ മൂ​ല​മാ​ണ് ബ്രി​ട്ടീ​ഷു​കാ​ര്‍ രാ​ജ്യം വി​ട്ട​ത്. മ​ര​ണം​വ​രെ നി​രാ​ഹാ​രം കി​ട​ന്നും സ​ത്യാ​ഗ്ര​ഹം ന​ട​ത്തി​യു​മാ​ണ് രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്നും ഹെ​ഗ്ഡെ പ​റ​ഞ്ഞി​രു​ന്നു.

Read more topics: anathakumar, contravesy ,statement
English summary
anathakumar contravesy statement
topbanner

More News from this section

Subscribe by Email