Thursday January 23rd, 2020 - 7:55:am
topbanner

റോഹിങ്ക്യന്‍ മുസ്ലിമുകള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ പൗരത്വം നല്‍കില്ലെന്ന് അമിത് ഷാ

suji
റോഹിങ്ക്യന്‍ മുസ്ലിമുകള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ പൗരത്വം നല്‍കില്ലെന്ന് അമിത് ഷാ

മ്യാന്‍മാറില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ റോഹിങ്ക്യന്‍ മുസ്ലിമുകള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ പൗരത്വം നല്‍കില്ലെന്ന് അമിത് ഷാ. റോഹിങ്ക്യന്‍ മുസ്ലിമുകള്‍ മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നതെന്നും ബില്ലവതരണത്തിനിടെ അമിത്ഷാ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഇന്ത്യയുടെ മൂന്ന് അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനങ്ങളെ തുടര്‍ന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്ക് കുടിയേറിയ ആറ് വര്‍ഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്‌സി വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഇതിനുള്ള ന്യായമായി സര്‍ക്കാര്‍ പറയുന്നത് മതത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ട് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വമെന്നും , ഈ രാജ്യങ്ങളില്‍ നിന്ന് മുസ്ലിങ്ങള്‍ക്ക് ഇത്തരത്തില്‍ അഭയാര്‍ത്ഥികളാകേണ്ടി വരുന്നില്ലെന്നുമാണ്. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്.

 

Read more topics: amith shah,rohingyan muslims
English summary
amith shah about rohingyan muslims
topbanner

More News from this section

Subscribe by Email