Sunday November 29th, 2020 - 10:51:am

പൗരത്വ നിയമത്തെ പിന്തുണച്ചു റാലി ; അമിത് ഷാ കേരളത്തിലേക്ക്

Anusha unni
പൗരത്വ നിയമത്തെ പിന്തുണച്ചു റാലി ; അമിത് ഷാ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലിക്ക് ഐക്യദര്‍ഢ്യമാറിയിക്കാനായി ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തിലെത്തിയേക്കും. മലബാര്‍ മേഖലയില്‍ തുടക്കമിടുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഈ മാസം 15 മുതല്‍ 25 വരെ പൗരത്വ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചും പഞ്ചായത്ത് തലത്തില്‍ റാലികളും ജന സമ്പര്‍ക്ക പരിപാടികളും ഉള്‍പ്പെട്ടതായിരിക്കും പ്രചാരണങ്ങള്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിയമത്തെ എതിര്‍ത്ത് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച്‌ വരുന്നത് ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

കേരള മുഖ്യമന്ത്രി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തു.

Read more topics: newdelhi,amit shah, CAB
English summary
amit shah will visit kerala
topbanner

More News from this section

Subscribe by Email