Saturday October 24th, 2020 - 5:54:am

പ്രതിഷേധം ശക്തം ; അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

suji
പ്രതിഷേധം ശക്തം ; അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകീട്ട് യോഗം ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് തുടരുന്നത്. പലയിടത്തും പ്രതിഷേധങ്ങള്‍ അക്രമത്തിലേക്കെത്തിയിരിക്കുകയാണ് .

 

Read more topics: amit shah, urgent meeting
English summary
amit shah urgent meeting
topbanner

More News from this section

Subscribe by Email