Saturday October 24th, 2020 - 5:46:am

ഗവര്‍ണര്‍ക്കുനേരെയുള്ള കൈയ്യേറ്റ ശ്രമം സംഭവിക്കാന്‍ പാടില്ലാത്തത് : അമിത് ഷാ

Anusha unni
ഗവര്‍ണര്‍ക്കുനേരെയുള്ള കൈയ്യേറ്റ ശ്രമം സംഭവിക്കാന്‍ പാടില്ലാത്തത് : അമിത് ഷാ

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളത്തില്‍ ഉണ്ടായ കൈയ്യറ്റ ശ്രമം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് അമിത് ഷാ. ഗവര്‍ണര്‍ക്കുനേരെ കൈയ്യേറ്റത്തിന് ശ്രമിച്ചയാള്‍ക്കുനേരെ സംസ്ഥാനം നടപടിയെടുക്കണമെന്നും വിഷയം സര്‍ക്കാര്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ കൈയ്യേറ്റ ശ്രമം നടന്നത്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ സംസാരിച്ച ആരിഫ് ഖാനെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. എന്നാൽ താന്‍ കൈയേറ്റത്തിന് ശ്രമിച്ചിട്ടില്ലെന്നും ചരിത്ര വസ്തുതകള്‍ തെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഇര്‍ഫാന്‍ ഹബീബിന്‍റെ മറുപടി .

English summary
amit shah talking about attack against governor
topbanner

More News from this section

Subscribe by Email