Thursday December 12th, 2019 - 7:13:am
topbanner

അനധികൃത കുടിയേറ്റക്കാരെ അഞ്ചു വര്‍ഷത്തിന് മുമ്പ് പുറത്താക്കണം ; സമയപരിധി വച്ച് അമിത് ഷാ

suji
അനധികൃത കുടിയേറ്റക്കാരെ അഞ്ചു വര്‍ഷത്തിന് മുമ്പ് പുറത്താക്കണം ; സമയപരിധി വച്ച് അമിത് ഷാ

ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പശ്ചിമ ബംഗാളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് കാരമം പൗരത്വ രജിസ്റ്റര്‍ ആണെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ജാര്‍ഖണ്ഡില്‍ നടത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍.ആ.ര്‍സി രാജ്യത്തുടനീളം നടത്തുമെന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. അവരെ പുറത്താക്കരുതെന്ന് രാഹുല്‍ ബാബ ( രാഹുല്‍ ഗാന്ധി) പറയുന്നു. അവര്‍ എവിടെ പോകും, അവര്‍ എന്ത് കഴിക്കും എന്നാല്‍ 2024 ല്‍ രാജ്യം തിരഞ്ഞെടുപ്പിന് പോകുന്നതിനുമുമ്പ് അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു, അമിത് ഷാ പറഞ്ഞു.

പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം തീവ്രവാദത്തെയും നക്‌സലിസത്തെയും ഉന്‍മൂലനം ചെയ്യുക, അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം എന്നിവയു ജാര്‍ഘണ്ഡ് തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളാണെന്ന് അമിത് ഷാ വ്യക്തമാക്കി.

 

Read more topics: amit shah,migrants
English summary
amit shah speech against migrants
topbanner

More News from this section

Subscribe by Email