Tuesday October 27th, 2020 - 5:35:am

രാമക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ പണം ചിലവാക്കില്ലെന്ന് അമിത് ഷാ

suji
രാമക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ പണം ചിലവാക്കില്ലെന്ന് അമിത് ഷാ

രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ ഒരു ബി.ജെ.പിക്കാരന്‍ പോലും ഉണ്ടാകില്ലെന്നും അതിനായി കേന്ദ്ര സര്‍ക്കാര്‍ പണം ചിലവാക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ദേശീയ വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് രൂപീകരിക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ട്രസ്റ്റില്‍ അമിത് ഷായും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അംഗങ്ങളായി ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവന വരുന്നത്. രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷാ ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്ര നിര്‍മാണം നടത്തുന്നതിനായി ട്രസ്റ്റ് സമൂഹത്തില്‍ നിന്നും പണം ശേഖരിക്കണമെന്നും അമിത് ഷാ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാന്‍ എത്ര നാള്‍ വേണമെന്ന് അത് നിര്‍മിക്കുന്നവര്‍ തീരുമാനിക്കും. ക്ഷേത്ര നിര്‍മാണത്തെ സംബന്ധിച്ചുള്ള എല്ലാ പ്രക്രിയകളും 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് സുപ്രീം കോടതി ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അത് ആ കാലയളവില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്നാണ് ഞാന്‍ കരുതുന്നത്.' അമിത് ഷാ പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിനായി 100 കോടി സ്വരൂപിക്കാനാണ് വിശ്വ ഹിന്ദു പരിഷദ് ആലോചിക്കുന്നതെന്ന് സംഘടനയുടെ ഭാരവാഹികള്‍ പറയുന്നുണ്ട്.

 

Read more topics: amit shah, ram temple
English summary
amit shah says no money spend for ram temple by govt
topbanner

More News from this section

Subscribe by Email