Saturday October 24th, 2020 - 5:55:am

ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നിലെ 'തുക്‌ഡെതുക്‌ഡെ സംഘത്തെ' ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി: അമിത് ഷാ

suji
 ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നിലെ 'തുക്‌ഡെതുക്‌ഡെ സംഘത്തെ' ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി: അമിത് ഷാ

ഡല്‍ഹിയില്‍, പുതുക്കിയ പൗരത്വ നിയമത്തെക്കുറിച്ച് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരെ ഏതാനും ആഴ്ചകളായി ദേശീയ തലസ്ഥാനത്ത് നടക്കുന്ന അക്രമത്തിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹിയിലെ 'തുക്‌ഡെതുക്‌ഡെ സംഘത്തെ' ഒരു പാഠം പഠിപ്പിക്കേണ്ട സമയമാണിത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദേശീയ തലസ്ഥാനത്തെ ജനങ്ങളോട് കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കണം എന്ന് അമിത് ഷാ ആവശ്യപ്പെട്ടു. 'തുക്‌ഡെ തുക്‌ഡെ' എന്നത് പ്രതിപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന മറ്റുള്ളവരെയും ആക്രമിക്കാന്‍ വലതുപക്ഷ പാര്‍ട്ടികള്‍ വിളിക്കുന്ന ഒരു പ്രയോഗമാണ്.

'പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആരും (പ്രതിപക്ഷ പാര്‍ട്ടികള്‍) ഒന്നും പറഞ്ഞില്ല . അവര്‍ പാര്‍ലമെന്റിന് പുറത്തു വന്ന ശേഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി,' ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

'കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള തുക്‌ഡെതുക്‌ഡെ സംഘത്തെ ശിക്ഷിക്കേണ്ട സമയമാണിതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നഗരത്തിലെ അക്രമത്തിന് അവര്‍ ഉത്തരവാദികളാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ അവരെ ശിക്ഷിക്കണം,' അമിത് ഷാ പറഞ്ഞു.

 

Read more topics: amit shah, tukde tukde gang
English summary
amit shah against tukde tukde gang
topbanner

More News from this section

Subscribe by Email