Monday September 20th, 2021 - 8:17:am

ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തും : അമിത് ഷാ

Anusha unni
ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തും : അമിത് ഷാ

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന മത്സരമുണ്ടങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഒന്നാമതെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ഡല്‍ഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'രാജ്യത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരു മത്സരം ഉണ്ടെങ്കില്‍, തീര്‍ച്ചയായും കെജ്‌രിവാളിന് ഒന്നാം സമ്മാനം ലഭിക്കും. നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ മറന്നു. അത് ഓര്‍മ്മിപ്പിക്കുകയാണ്. ഒരു കാര്യം കൂടി പറയട്ടെ എന്നാല്‍ അക്കാര്യം ഡല്‍ഹിയിലെ ജനങ്ങളോ ബിജെപി പ്രവര്‍ത്തകരോ മറന്നിട്ടില്ല'- അമിത് ഷാ പറഞ്ഞു

അണ്ണാ ഹസാരെയുടെ സഹായത്തോടെയാണ് നിങ്ങള്‍ മുഖ്യമന്ത്രിയായത്. എന്നാല്‍ ലോക് പാലിനായി ഒരു നിയമം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമം കൊണ്ടുവന്നപ്പോള്‍ നിങ്ങള്‍ ഇവിടെ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലര വര്‍ഷമായി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജോലി ചെയ്യാന്‍ നിങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഡല്‍ഹിയില്‍ വികസനം നടത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
amit shah against aravindh kejriwal
topbanner

More News from this section

Subscribe by Email