Tuesday October 27th, 2020 - 5:29:am

ജാര്‍ഖണ്ഡിലെ ജനവിധി അംഗീകരിക്കുന്നു ; അഞ്ചു വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദിയെന്ന് അമിത് ഷാ

suji
ജാര്‍ഖണ്ഡിലെ ജനവിധി അംഗീകരിക്കുന്നു ; അഞ്ചു വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദിയെന്ന് അമിത് ഷാ

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് അമിത് ഷാ നന്ദി അറിയിച്ചു. ജ സംസ്ഥാനത്തിന്റെ വികസനത്തിനായി ബി.ജെ.പി ഇനിയും പ്രവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ കോണ്‍ഗ്രസ് ജെഎംഎം സഖ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെ.പിക്കേറ്റ തിരിച്ചടി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി രഘുബര്‍ ദാസും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമവിധിയില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ അത് തന്റെ പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജാര്‍ഖണ്ഡില്‍ ബി.ജെ.പിയെ ഏറെപിന്നിലാക്കിയാണ് ജെ.എം.എം നയിക്കുന്ന മഹാഖ്യം അധികാരമുറപ്പിച്ചത്.

 

Read more topics: amit shah, jharkand result
English summary
amit shah about jharkand result
topbanner

More News from this section

Subscribe by Email