Friday September 25th, 2020 - 9:46:am

ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കരുത്; വിവാദ പ്രസ്താവനയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

Jikku Joseph
ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കരുത്; വിവാദ പ്രസ്താവനയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെ സംസ്‌കാരത്തിനിണങ്ങുന്ന രീതിയില്‍ പെരുമാറണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ധരിച്ച് നടക്കുന്നത് സാധാരണമാണ്. എന്നാല്‍, ഇന്ത്യയില്‍ അത് അനുവദിക്കാന്‍ സാധിക്കില്ല.

ഗോവയിലെ ബീച്ചുകളില്‍ വിദേശികള്‍ അങ്ങനെ നടക്കുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ വസ്ത്ര ധാരണ രീതി പിന്തുടരാന്‍ വിനോദ സഞ്ചാരികള്‍ ശ്രമിക്കണമെന്നും കണ്ണന്താനം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്തുനിന്നും ബീഫ് കഴിക്കാമെന്നും അതിനുശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നുമുള്ള വിവാദ പ്രസ്ഥാവനക്ക് പിന്നാലെയാണ് കണ്ണന്താനം വിദേശ സഞ്ചാരികള്‍ ബിക്കിനി ധരിക്കുന്നതില്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

വിദേശ വിനോദ സഞ്ചാരികള്‍ പ്രദേശിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ തയാറാകണം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അവിടുത്തെ വസ്ത്രധാരണവും സംസ്‌കാരവും അനുസരിക്കാന്‍ തയാറാവണം. എന്നാല്‍, ഇന്ത്യയില്‍ എത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
alphons kannanthanam has advice on bikinis for foreign tourists
topbanner

More News from this section

Subscribe by Email