Sunday April 5th, 2020 - 3:17:am
topbanner

വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ തയ്യാറാണ്, ജാതിയും മതവും പറഞ്ഞ് ശ്രദ്ധ തിരിക്കേണ്ട ; അമിത് ഷായ്ക്ക് മറുപടിയുമായി അഖിലേഷ് യാദവ്

suji
 വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ തയ്യാറാണ്, ജാതിയും മതവും പറഞ്ഞ് ശ്രദ്ധ തിരിക്കേണ്ട ; അമിത് ഷായ്ക്ക് മറുപടിയുമായി അഖിലേഷ് യാദവ്

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വെല്ലുവിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ജാതിയും മതവും പറഞ്ഞ് ശ്രദ്ധതിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'സ്ഥലവും തീയതിയും അവര്‍ എന്നോട് പറയട്ടെ, ഞാന്‍ അവിടെയെത്തും. എന്നിരുന്നാലും, വികസനം, തൊഴിലില്ലായ്മ, യുവാക്കള്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമായിരിക്കണം ചര്‍ച്ച. ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ട് പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്' അഖിലേഷ് യാദവ് സമാജ്വാദി പാര്‍ട്ടി നേതാവ് ജനേശ്വര്‍ മിശ്രയുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പറഞ്ഞു.

ചെവ്വാഴ്ച ലഖ്‌നൗവില്‍ നടത്തിയ പ്രസംഗത്തിലാണ് അഖിലേഷ് യാദവിനുയും രാഹുല്‍ ഗാന്ധിയെയും സി.എ.എ ചര്‍ച്ചയ്ക്ക് അമിത് ഷാ വെല്ലുവിളിച്ചത്.

 

English summary
akhilesh yadhav replay to amit shah
topbanner

More News from this section

Subscribe by Email