Thursday June 17th, 2021 - 11:30:pm

ബിജെപിക്ക് കനത്ത തിരിച്ചടിയാകും; യുപിയില്‍ ബിഎസ്പിയുമായി സഖ്യത്തിന് എസ്പി

NewsDesk
ബിജെപിക്ക് കനത്ത തിരിച്ചടിയാകും; യുപിയില്‍ ബിഎസ്പിയുമായി സഖ്യത്തിന് എസ്പി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി എസ്പി സഖ്യം വിജയിച്ചതോടെ സഖ്യം തുടരാന്‍ ഇരു പാര്‍ട്ടികളുടെയും തീരുമാനം.

മായാവതിയുടെ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു. കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ചു മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും നീക്കം. പാര്‍ലമെന്റിലും ഒരുമിച്ച് നീങ്ങുമെന്ന് അഖിലേഷ് യാദവ് അറിയിച്ചു.

25 വര്‍ഷത്തിനുശേഷമാണ് ഇരു പാര്‍ട്ടികളും ശത്രുത മറന്ന് ഒരുമിച്ചത്. ഇത് ബിജെപിയുടെ കോട്ടകളില്‍ കടുത്ത വിള്ളലുണ്ടാക്കുകയും ചെയ്തു.

എസ്പിയും ബിഎസ്പിയും ഒന്നിച്ചതാണു ഗോരഖ്പുരിലും ഫൂല്‍പുരിലും ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഗോരഖ്പുരില്‍ സമാജ് വാദി പാര്‍ട്ടിയിലെ പ്രവീണ്‍ നിഷാദ് 21,961 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ബിജെപിയിലെ ഉപേന്ദ്ര ദത്ത് ശുക്ലയെ പരാജയപ്പെടുത്തിയത്.

ഫൂല്‍പുരില്‍ എസ്പിയിലെ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ 59,460 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയിലെ കൗശലേന്ദ്ര സിംഗ് പട്ടേലിനെ തറപറ്റിച്ചു. 2019 പൊതുതെരഞ്ഞെടുപ്പില്‍ സഖ്യം തുടര്‍ന്നാല്‍ കേന്ദ്രത്തിലെ ബിജെപിയുടെ തുടര്‍ഭരണം പോലും ഇല്ലാതായേക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
UP By-Election Result: Akhilesh Yadav calls on Mayawati to future of alliance
topbanner

More News from this section

Subscribe by Email