Friday February 21st, 2020 - 5:34:am
topbanner

ആകാശ് അംബാനി വിവാഹിതനാകുന്നു; വധു രത്‌നവ്യാപാരിയുടെ മകള്‍

Jikku Joseph
ആകാശ് അംബാനി വിവാഹിതനാകുന്നു; വധു രത്‌നവ്യാപാരിയുടെ മകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് സാമ്രജ്യത്തിന്റെ ഉടമയുമായ മുകേഷ് അബോനിയുടെ മകന്‍ ആകാശ് വിവാഹതനാകുന്നു എന്നു റിപ്പോര്‍ട്ട്. ധീരുഭായി അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലം മുതലുള്ള പ്രണയമാണു പൂവണിയുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് അംബാനിക്ക് വധുവായെത്തുന്നത്. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക.

ഡിസംബര്‍ മാസത്തോടെ വിവാഹം നടത്താനാണ് രണ്ട് കുടുംബാംഗങ്ങളുടേയും തീരുമാനമെന്നാണ് കുടംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വരുന്ന ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് അറിയുന്നത്. നിലവില്‍ റിലയന്‍സ് ജിയോയുടെ ചുമതാലയാണ് ആകാശിന്. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്നു റിലയന്‍സ് വിശദീകരണം നല്‍കി. ഇരുകുടുംബവും ഈ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: akash ambani, wedding, shloka mehta
English summary
akash ambani wed shloka mehta
topbanner

More News from this section

Subscribe by Email