Wednesday February 19th, 2020 - 3:26:pm
topbanner

ആകാശ് അംബാനി വിവാഹിതനാകുന്നു

ANJU NC
ആകാശ് അംബാനി വിവാഹിതനാകുന്നു

മുംബൈ; റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ശനിയാഴ്ച ഗോവയില്‍ വെച്ചാണ് നിശ്ചയം നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രമുഖ രത്നവ്യാപാരിയായ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് വധു. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. ദീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പഠനകാലം മുതല്‍ ആകാശും ശ്ലോകയും സുഹൃത്തുക്കളായിരുന്നു. ലണ്ടനിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലുമാണ് ശ്ലോക കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഡിസംബര്‍ മാസത്തോടെ വിവാഹം നടത്തുമെന്നായിരുന്നു ആദ്യം പുറത്തുവിട്ട വാര്‍ത്തകള്‍. എന്നാല്‍ ഈ മാസം തന്നെ വിവാഹം നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
akash ambani got engaged to shloka mehta
topbanner

More News from this section

Subscribe by Email