Sunday January 26th, 2020 - 3:29:pm
topbanner

സര്‍ക്കാരുണ്ടാക്കാന്‍ അജിത് പവാറാണ് സമീപിച്ചത് ; ഫഡ്‌നാവിസ്

suji
സര്‍ക്കാരുണ്ടാക്കാന്‍ അജിത് പവാറാണ് സമീപിച്ചത് ; ഫഡ്‌നാവിസ്

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അജിത് പവാറാണ് തന്നെ സമീപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ചില എംഎല്‍എമാര്‍ക്ക് ബിജെപിയ്‌ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് അജിത് പവാര്‍ തന്നെ അറിയിച്ചതായി ഫഡ്‌നാവിസ് വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്‍സിപിക്ക് കോണ്‍ഗ്രസിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അജിത് പവാര്‍ അറിയിച്ചു. ശിവസേനയുമായി സര്‍ക്കാരുണ്ടാക്കാന്‍ ഇ്‌ല്ലെന്നും വ്യക്തമാക്കി. ബിജെപിയ്‌ക്കൊപ്പം സുസ്ഥിര സര്‍ക്കാരുണ്ടാക്കാനാണ് ആഗ്രഹമെന്നും ഇക്കാര്യം ശരദ് പവാറുമായി ചര്‍ച്ച ചെയ്തുവെന്നും അജിത് പവാര്‍ പറഞ്ഞതായി ഫഡ്‌നാവിസ് സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Read more topics: ajit pawar , government , fadnavis
English summary
ajit pawar approach to me to make government says fadnavis
topbanner

More News from this section

Subscribe by Email