Friday October 22nd, 2021 - 9:34:am

പേര് കുനാല്‍ കംമ്ര ; യാത്രക്കാരന്റെ ടിക്കറ്റ് റദ്ദാക്കി എയര്‍ ഇന്ത്യ

suji
പേര് കുനാല്‍ കംമ്ര ; യാത്രക്കാരന്റെ ടിക്കറ്റ് റദ്ദാക്കി എയര്‍ ഇന്ത്യ

സ്റ്റാന്‍ഡ് അപ് കൊമേഡിയില്‍ കുനാല്‍ കംമ്രയെ ആറുമാസത്തേയ്ക്ക് എയര്‍ ഇന്ത്യ വിലക്കിയെങ്കിലും പണികിട്ടിയത് മറ്റൊരാള്‍ക്ക്. ബോസ്റ്റില്‍ സ്ഥിര താമസക്കാരനായ കുനാല്‍ കംമ്രയെന്ന യാത്രക്കാരന്റെ ടിക്കറ്റാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ജയ്പൂരില്‍ നിന്ന് മുംബൈയിലേക്കാനായി എത്തിയപ്പോഴാണ് ടിക്കറ്റ് റദ്ദാക്കിയത് അറിയുന്നത്. അന്വേഷിച്ചപ്പോള്‍ കുനാല്‍ കംമ്രയെന്ന പേര് ബ്ലാക്ക് ലിസ്റ്റെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്. പിന്നീട് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മറ്റൊരു ടിക്കറ്റ് അനുവദിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുംബൈയില്‍ നിന്ന് തിരിച്ചുവരാന്‍ ഇന്‍ഡിഗോയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്‍ഡിഗോയും കൊമേഡിയന്‍ കുനാല്‍ കമ്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വമിക്കെതിരെ വിമാനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ ആറ് വിമാന കമ്പനികള്‍ കോമേഡിയന്‍ കുനാല്‍ കംമ്രയെ വിലക്കിയത്.

 

 

 

 

Read more topics: air india, flight, name, Kunal Kamra
English summary
air india cancels boston mans flight because of his name
topbanner

More News from this section

Subscribe by Email