Friday October 22nd, 2021 - 8:36:am

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് മേയ് 4 മുതല്‍ തുടങ്ങും

suji
എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് മേയ് 4 മുതല്‍ തുടങ്ങും

ലോക്ക് ഡൗണ്‍ കാലാവധി പൂര്‍ത്തിയാകുന്നതോടെ മേയ് 4 മുതല്‍ ആഭ്യന്തര ബുക്കിംഗുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ജൂണ്‍ ഒന്ന് മുതല്‍ അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള ആഭ്യന്തര സര്‍വീസാണ് ആരംഭിക്കുക. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരു അടക്കം രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് മേയ് നാല് മുതല്‍ ബുക്കിംഗ് ആരംഭിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25ന് ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മേയ് 3നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. മേയ് 4 മുതല്‍ ഇന്‍ഡിഗോയും ഭാഗികമായി ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

Read more topics: air india, booking, domestic flight
English summary
air india booking starts on may 4
topbanner

More News from this section

Subscribe by Email