Friday October 22nd, 2021 - 8:53:am

വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടു വരാനുള്ള വിമാനം പുറപ്പെട്ടു

suji
വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടു വരാനുള്ള വിമാനം പുറപ്പെട്ടു

കൊറോണ വൈറസ് പടരുന്ന വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആദ്യവിമാനം പുറപ്പെട്ടു. മൂന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാളെ പുലര്‍ച്ചെ ഇന്ത്യയില്‍ എത്തുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവരെ ചൈന ഇന്ത്യയിലേക്കയക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങളുള്ളവരെ ചൈനയില്‍ത്തന്നെ ചികിത്സിക്കാനാണ് അധികൃതരുടെ തീരുമാനം.
ഇന്ത്യയിലേക്ക് വരുന്നവരെ ചൈനീസ് അധികൃതര്‍ പരിശോധിക്കുകയാണ്. ആരെയൊക്കെ ഇന്ത്യയിലേക്ക് വിടണമെന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലേക്കെത്തുന്നവര്‍ക്ക് ഹരിയാനയ്ക്ക് സമീപം മാനേസറില്‍ താല്‍ക്കാലിക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തിലാണ് പ്രത്യേക കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.വുഹാനില്‍ നിന്നും എത്തുന്നവരെ വിമാനത്താവളത്തില്‍ കരസേന മെഡിക്കല്‍ സര്‍വീസ്,എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് പരിശോധിച്ചതിനു ശേഷമാവും മാനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുക.

14 ദിവസം ആരോഗ്യപ്രവര്‍ത്തകരുടെ അതിസൂക്ഷ്മ നിരീക്ഷണത്തിലാവും ഇവര്‍. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഡല്‍ഹിയിലെ ബേസ് ഹോസ്പിറ്റലിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം.

 

Read more topics: air India, flight ,wuhan
English summary
air India flight takes off from wuhan
topbanner

More News from this section

Subscribe by Email