Wednesday April 8th, 2020 - 8:44:am
topbanner

'നിയമം അനുസരിക്കുന്ന ഒരു പൗരനെയും ആരും ഉപദ്രവിക്കില്ല ; വേണ്ടത്ര സുരക്ഷ സന്നാഹങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അജിത് ഡോവല്‍

suji
'നിയമം അനുസരിക്കുന്ന ഒരു പൗരനെയും ആരും ഉപദ്രവിക്കില്ല ; വേണ്ടത്ര സുരക്ഷ സന്നാഹങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അജിത് ഡോവല്‍

ഡല്‍ഹിയില്‍ വേണ്ടത്ര സുരക്ഷ സന്നാഹങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞതായി എന്‍ഡിടിവി പറഞ്ഞു. അതേസമയം ഡല്‍ഹിയിലെ കലാപത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 'നിയമം അനുസരിക്കുന്ന ഒരു പൗരനെയും ആരും ഉപദ്രവിക്കില്ല' എന്ന് ഇന്നലെ രാത്രി ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഡോവല്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഡല്‍ഹി പൊലീസിന്റെ കഴിവുകളെയും ഉദ്ദേശ്യങ്ങളെയും ആളുകള്‍ സംശയിച്ചിരുന്നു. ഇത് പരിഹരിക്കേണ്ടതുണ്ട്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ ജനം വിശ്വസിക്കേണ്ടതുണ്ട്,' ഡോവല്‍ പറഞ്ഞു. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രകടമായ നിഷ്‌ക്രിയത്വത്തിനും വേണ്ടത്ര സേനയെ വിന്യസിക്കാത്തതിനും ഡല്‍ഹി പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.

അക്രമബാധിതമായ വടക്കുകിഴക്കന്‍ ഡല്‍ഹി പ്രദേശങ്ങളായ സീലാംപൂര്‍, ജാഫ്രാബാദ്, മൗജ്പൂര്‍, ഗോകുല്‍പുരി ചൗക്ക് എന്നിവ സന്ദര്‍ശിച്ച് ക്രമസമാധാനനിലയെക്കുറിച്ച് ഡോവല്‍ വിലയിരുത്തുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തു

 

Read more topics: ahith dowel, delhi, safe, issue, police
English summary
ahith dowel says delhi is safe
topbanner

More News from this section

Subscribe by Email