Monday November 30th, 2020 - 10:58:pm

6.5 മണിക്കൂര്‍ കാത്തുനിന്ന ശേഷം അരവിന്ദ് കെജ്രിവാള്‍ പത്രിക സമര്‍പ്പിച്ചു

suji
6.5 മണിക്കൂര്‍ കാത്തുനിന്ന ശേഷം അരവിന്ദ് കെജ്രിവാള്‍ പത്രിക സമര്‍പ്പിച്ചു

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച ആറര മണിക്കൂറത്തെ കാത്തിരിപ്പിനു ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്നത്. കുടുംബ സമേതം പത്രിക സമര്‍പ്പിക്കാന്‍ എത്തിയെങ്കിലും അവസാന ദിവസമായ ഇന്ന് അമ്പതില്‍ അധികം സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഇതേത്തുടര്‍ന്ന് 45ാം നമ്പര്‍ ടോക്കണ്‍ ലഭിച്ച കെജ്രിവാളിന് പത്രിക സമര്‍പ്പിക്കാന്‍ കാത്തിരിക്കേണ്ടി വന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് മണിക്ക് മുമ്പായി പത്രിക സമര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് അവസരം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 65 സ്ഥാനാര്‍ത്ഥികളാണ് ജാംനഗര്‍ ഹൗസില്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കെജ്രിവാള്‍ പത്രിക സമര്‍പ്പിക്കുന്നത് തടയാന്‍ 40ല്‍ അധികം ആളുകളെ ബിജെപി അയക്കുകയായിരുന്നുവെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.

ജനാധിപത്യത്തിന്റെ ഭാഗമാകുന്നതിന് നിരവധിപ്പേര്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. 'ബിജെപിക്ക് എന്തുവേണമെങ്കിലും ചെയ്യാം. കെജ്രിവാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് തടയാന്‍ സാധിക്കില്ല. നിങ്ങളുടെ ഗൂഢാലോചന വിജയിക്കില്ല,' ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു.

തങ്ങളെപ്പോലെ കെജ്രിവാളും ക്യൂ നിന്നേ തീരുവെന്ന് പത്രിക സമര്‍പ്പിക്കാന്‍ എത്തിയവരില്‍ ഒരാള്‍ പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മൂന്ന് ദിവസത്തിനു ശേഷമായിരിക്കും വോട്ടെണ്ണല്‍.

 

English summary
after waiting over 6 hours arvind kejriwal files nomination
topbanner

More News from this section

Subscribe by Email