Wednesday November 20th, 2019 - 7:24:am
topbanner

മോദിക്ക് കത്തെഴുതിയ പ്രമുഖരെ വെറുതെവിടാനില്ല; രാജ്യദ്രോഹ കേസ് അവസാനിപ്പിച്ച പോലീസ് നടപടിക്കെതിരെ പരാതിക്കാരനായ അഭിഭാഷകന്‍ വീണ്ടും കോടതിയില്‍

suji
 മോദിക്ക് കത്തെഴുതിയ പ്രമുഖരെ വെറുതെവിടാനില്ല; രാജ്യദ്രോഹ കേസ് അവസാനിപ്പിച്ച പോലീസ് നടപടിക്കെതിരെ പരാതിക്കാരനായ അഭിഭാഷകന്‍ വീണ്ടും കോടതിയില്‍

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച തുറന്ന കത്തില്‍ ഒപ്പുവെച്ച 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് അവസാനിപ്പിക്കാനുള്ള ബിഹാര്‍ പോലീസ് നടപടിക്കെതിരെ പരാതിക്കാരന്‍. പോലീസിനെതിരെയാണ് ഇക്കുറി പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോലീസ് രാഷ്ട്രീയ സമ്മര്‍ദത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ പുതിയ പരാതിയില്‍ അഡ്വക്കേറ്റ് സുധീര്‍ കുമാര്‍ ഛാ ആരോപിക്കുന്നത്. ഇതിനാല്‍ കേസ് കോടതി നിരീക്ഷണമെന്നും, അന്വേഷണം സിബിഐയ്ക്ക് വിടണമെന്നുമാണ് സുധീര്‍ കുമാര്‍ ആവശ്യപ്പെടുന്നത്.

തുറന്ന കത്തെഴുതിയവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ സിജെഎം കോടതിയാണ് അനുമതി നല്‍കിയത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സിനിമാ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, ശ്യാം ബെനഗല്‍, അനുരാഗ് കശ്യപ്, അഭിനേതാക്കളായ രേവതി, അപര്‍ണ്ണ സെന്‍ തുടങ്ങി 49 പേരാണ് ഒപ്പുവെച്ചതിന്റെ പേരില്‍ കേസില്‍ പ്രതികളായത്.

എന്നാല്‍ പരാതിയും, കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഒരു സ്ഥിരം പരാതിക്കാരനാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

Read more topics: advocate sudheer kumar ,case, modi
English summary
advocate sudheer kumar agin approach court
topbanner

More News from this section

Subscribe by Email