Sunday January 26th, 2020 - 3:28:pm
topbanner

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല ; പോലീസിനെതിരെ നടപടിയുണ്ടായേക്കും

suji
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല ; പോലീസിനെതിരെ നടപടിയുണ്ടായേക്കും

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പോലീസിനെതിരെ പരാതിയുമായി മുംബൈയിലെ അഭിഭാഷകര്‍. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ ഏറ്റുമുട്ടലിലൂടെ വധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, തെലങ്കാന ഹൈക്കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, തെലങ്കാന ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്നതില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നലെ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. വസ്തുതാ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അഭിഭാഷകരും പരാതിയുമായി രംഗത്തെത്തിയത്. കസ്റ്റഡിയിലുള്ള പ്രതികളെ കൊലപ്പെടുത്തിയതിനെതിരെയാണ് പരാതിയെന്ന് അഭിഭാഷകര്‍ പറയുന്നു.

മുംബൈയിലെ ഞാനുള്‍പ്പെടെയുള്ള അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ്, തെലങ്കാന ഹൈക്കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, തെലങ്കാന ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള കുറ്റാരോപിതരെ ഏറ്റുമുട്ടലിന്റെ പേരില്‍ വധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എഎഫ്‌ഐആര്‍ ചുമത്തണമെന്നാവശ്യപ്പെട്ടാണ് പരാതി' അഭിഭാഷകനായ ഗുണരത്‌ന സദാവര്‍ത്ത പറഞ്ഞു.

വ്യാജ ഏറ്റുമുട്ടല്‍ കൊലയെന്ന ആരോപണത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഒന്‍പത് ഹര്‍ജികള്‍ തെലങ്ഖാന ഹൈക്കോടതിയിലുണ്ട്. കേസ് കോടതി ഇന്ന് പരിഗണിക്കാനാണ് സാധ്യത. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരുടേയും മൃതദേഹങ്ങള്‍ തിങ്കളാഴ്ചവരെ സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
തെളിവെടുപ്പിനിടെ പ്രതികള്‍ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ച് വെടിവെയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

 

Read more topics: police, hyderabad encounter
English summary
action may take against police in hyderabad encounter
topbanner

More News from this section

Subscribe by Email