Sunday January 26th, 2020 - 7:42:pm
topbanner

യുപിയില്‍ ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം

suji
യുപിയില്‍ ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം

യുപിയിലെ മുസഫര്‍നഗറില്‍ ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ പ്രതികളുടെ ആസിഡ് ആക്രമണം. പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. കഴിഞ്ഞ ബുധനാഴ്ച നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടിയിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആസിഡ് ആക്രമണത്തെ തുടര്‍ന്ന് 30 ശതമാനത്തോളം പൊള്ളലേറ്റയുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി നാലു പേര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. യുവതി കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കസേര്‍വ ഗ്രാമത്തിലെ ആരിഫ്, ഷാനവാസ്, ഷരീഫ്, അബിദ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ ഒളിവിലാണ്.

Read more topics: acid attack , rape survivor
English summary
acid attack against rape survivor
topbanner

More News from this section

Subscribe by Email