Tuesday December 10th, 2019 - 4:20:pm
topbanner

മുന്‍ പാക് പ്രധാനമന്ത്രി ഷഹീദ് ഖഖാന്‍ അബ്ബാസി അഴിമതി കേസിൽ അറസ്റ്റില്‍

RA
മുന്‍ പാക് പ്രധാനമന്ത്രി ഷഹീദ് ഖഖാന്‍ അബ്ബാസി അഴിമതി കേസിൽ അറസ്റ്റില്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷഹീദ് ഖഖാന്‍ അബ്ബാസി അഴിമതി കേസിൽ  അറസ്റ്റില്‍. ലാഹോറില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. എല്‍എന്‍ജി ഗ്യാസ് അഴിമതിയാണ് അബ്ബാസിക്കെതിരെ ചുമത്തിയിരിക്കുന്നത്.

എല്‍എന്‍ജി ഇറക്കുമതിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട 22000 കോടിയുടെ അഴിമതിക്കേസില്‍ ഷഹീദ് ഖഖാന്‍ അബ്ബാസി മുഖ്യപ്രതിയായി 2015ല്‍ എന്‍എഎബി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ പെട്രോളിയം മന്ത്രി കൂടിയായ അബ്ബാസി ക്രമവിരുദ്ധമായി എല്‍എന്‍ജി കരാര്‍ അനുവദിച്ചെന്നാണ് കേസ്.

പിഎംഎല്‍ നേതാക്കളായ അഹ്‌സാന്‍ ഇഖ്ബാല്‍, മറിയം ഔറംഗസേബ് എന്നിവര്‍ അബ്ബാസിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ കൂടെയുണ്ടായിരുന്നു. അറസ്റ്റ് തടയാന്‍ അബ്ബാസി ശ്രമിച്ചിരുന്നെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ഇയാളെ ലഹോറിലെ എന്‍എബി ഓഫീസിലേക്ക് മെഡിക്കല്‍ ചെക്കപ്പിനായി മാറ്റിയിട്ടുണ്ട്. മുന്‍ പെട്രോളിയം സെക്രട്ടറി അടക്കമുള്ള ഉന്നതരും കേസില്‍ പ്രതികളാണ്. ഷഹീദ് ഖഖാന്‍ അബ്ബാസിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
abbasi arrest gas contraversy case
topbanner

More News from this section

Subscribe by Email