Friday August 7th, 2020 - 12:52:am

സാക്കീര്‍ നായ്ക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചേക്കും

NewsDesk
സാക്കീര്‍ നായ്ക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചേക്കും

ന്യുഡല്‍ഹി: മതപ്രഭാഷകന്‍ സാക്കീര്‍ നായ്ക്കിന്റെ എന്‍.ജി.ഒ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചേക്കും. സംഘടന നിരോധിക്കുന്നതിനുള്ള ശിപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ധാക്കയില്‍ തീവ്രവാദി ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് പ്രചോദനമായെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ മതപ്രഭാഷകനാണ് സാക്കീര്‍ നായ്ക്ക്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇയാള്‍ക്കെതിരെയുള്ള വിവിധ കേസുകളുടെ എഫ്.ഐ.ആറുകള്‍ സമാഹരിച്ച് കേസ് നടത്തിപ്പിനുള്ള നടപടികള്‍ തുടങ്ങി. ഈ എഫ്.ഐ.ആറുകള്‍ പരിശോധിച്ച ശേഷമാകും സാക്കിര്‍ നായ്ക്കിന്റെ എന്‍.ജി.ഒ സംഘടനയെ നിരോധിക്കുന്ന കാര്യത്തില്‍ നിയമമന്ത്രാലയം തീരുമാനമെടുക്കുക.

സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കും. യു.എ.പി.എ പ്രകാരമുള്ള നിരോധനം അഞ്ച് വര്‍ഷത്തേക്ക് ബാധകമായിരിക്കും. ജൂലൈ ഒന്നിന് ധാക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് പ്രചോദനമായെന്ന് ആരോപിക്കപ്പെടുന്ന സാക്കീര്‍ നായ്ക്ക് നിലവില്‍ പശ്ചിമേഷ്യയിലാണുള്ളത്.

നയന്‍താരയ്ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി?

കണ്ണൂർ: മൊബൈലിൽ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരുടെ മക്കൾക്കെതിരെ കേസ്

ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു

Read more topics: Zakir Naik,IRF Foundation
English summary
Zakir Naik's IRF Foundation issued notice by Home Ministry on dubious use of foreign funds
topbanner

More News from this section

Subscribe by Email