ന്യൂഡല്‍ഹി:യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവെച്ചു. ലോക്സഭാ തെരെഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. രാഹുല്‍ ഗാന്ധിയുടെ പേരാട്ടത്തിന് ഒപ്പമാണ് താനെനും ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും കേശവ് ചന്ദ് രാഹുല്‍ ഗാന്ധിയ്ക്ക് അയച്ച രാജി കത്തില്‍ പറയുന്നു.
2018 മെയിലാണ് ഉത്തര്‍പ്രദേശുകാരനായ കേശവ് ചന്ദ് യാദവിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്നു. പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ സംഘടനാ ചുമതലകളും വഹിച്ചിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക