Tuesday September 29th, 2020 - 7:23:pm

സെക്‌സ് ടോയ് ഉപയോഗിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ ; സംഭവമറിഞ്ഞ് ഭര്‍ത്താവ് ജീവനൊടുക്കി

Anusha unnikrishnan
സെക്‌സ് ടോയ് ഉപയോഗിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവതി അറസ്റ്റിൽ ; സംഭവമറിഞ്ഞ് ഭര്‍ത്താവ് ജീവനൊടുക്കി

ഹൈദരാബാദ്; സെക്‌സ് ടോയ് ഉപയോഗിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവന്ന യുവതി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ പ്രകാശമിലാണ് സംഭവം. ഓംഗോള്‍ടൗണ്‍ സ്വദേശിനിയായ 32കാരി സുമലതയാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതിനേഴുകാരിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മുമ്പ് രണ്ട് വിവാഹം കഴിച്ചിട്ടുളള സുമലത 2016ലാണ് ഓംഗോള്‍ ടൗണിലെത്തി മൂന്നാം വിവാഹം കഴിക്കുന്നത്.

സായി രമേഷ് റെഡ്ഡി എന്ന പേരില്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷമാണ് സുമലത പീഡനം നടത്തിയത്. ശബ്ദം പുരുഷന്റേത് പോലെയാക്കി പെണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും എത്തിക്കുകയും തുടര്‍ന്ന് അവര്‍ക്ക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷമാണ് സുമലത പീഡിപ്പിച്ചിരുന്നത്. സെക്‌സ് ടോയ് ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ ഇവര്‍ ഉപദ്രവിച്ചിരുന്നത്. യുവതിയുടെ വീട്ടില്‍ നിന്നും അനേകം സെക്സ് ടോയ്‌സ് അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തിട്ടുണ്ട് .

പെണ്‍കുട്ടികളെ വലയിലാക്കാനായി യുവതിക്ക് സിം കാര്‍ഡ് നല്‍കിയിരുന്ന വംസി കൃഷ്ണ എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനിടെ യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read more topics: rape case, arrest, hyderabad
English summary
Woman arrested for sexually abusing girls
topbanner

More News from this section

Subscribe by Email