Saturday April 11th, 2020 - 12:02:am
topbanner

വിക്രം ലാന്‍ഡറിനെ നേരത്തെ കണ്ടത്തിയിരുന്നു ; നാസയുടെ അവകാശവാദം തള്ളി ഐഎസ്‌ആര്‍ഒ

Anusha unni
വിക്രം ലാന്‍ഡറിനെ നേരത്തെ കണ്ടത്തിയിരുന്നു ; നാസയുടെ അവകാശവാദം തള്ളി ഐഎസ്‌ആര്‍ഒ

ബംഗളൂരു : ചന്ദ്രയാന്‍-രണ്ട് ദൗത്യപേടകത്തിലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ തങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നുവെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ചന്ദ്രയാനില്‍ തന്നെയുണ്ടായിരുന്ന ഓര്‍ബിറ്ററാണ് ഇത് കണ്ടെത്തിയതെന്നും ഇക്കാര്യം ഐഎസ്‌ആര്‍ഒയുടെ വെബ്‌സൈറ്റിലൂടെ അറിയിക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യന്‍ എന്‍ജിനിയറുടെ സഹായത്തോടെ വിക്രം ലാന്‍ഡറിനെചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്നായിരുന്നു നാസയുടെ അവകാശവാദം.സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ്ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട ലാന്‍ഡറിനെക്കുറിച്ച്‌ ഇതുവരെ ഔദ്യോഗികവിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്നലെ പുലര്‍ച്ചയോടെയാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ പുറത്തുവിട്ടത്. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയനിലയിലാണ് ലാന്‍ഡര്‍ എന്നാണ് നാസ അറിയിച്ചത്.

Read more topics: ISRO, NASA, banglore, vikram lander
English summary
Vikram Lander had been spotted earlier; ISRO denies NASA claims
topbanner

More News from this section

Subscribe by Email